കുടിയാന്മല: ലോക സൗഹൃദ ദിനാചരണത്തിന്റെ ഭാഗമായി കുടിയാൻമല ഫാത്തിമ യുപി സ്കൂളിൽ സംഘടിപ്പിച്ച ചങ്ങാതിക്കൊരു മരം പരിപാടിയിൽ വിദ്യാർഥികൾ വൃക്ഷത്തൈകൾ കൈമാറി. സ്കൂൾ ലീഡർ അന്ന സെലിൻ ജിജേഷ് എക്കോ ക്ലബ് ലീഡർ നേഹ മരിയ ബൈജുവിന് റോസാച്ചെടി നൽകി ഉദ്ഘാടനം ചെയ്തു. കൂട്ടായ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സംബന്ധിച്ച് എക്കോ ക്ലബ് കൺവീനർ ബെൽജിമോൾ പ്രഭാഷണം നടത്തി. സ്കൂൾ മുഖ്യാധ്യാപിക മിനി ഏബ്രഹാം, അധ്യാപകരായ അശ്വതി മോഹനൻ, എബിൻ ബേബി, നീതുമോൾ ആന്റണി എന്നിവർ നേതൃത്വം നൽകി.